Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foreign Visit

വി​ദേ​ശ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കാ​ല്‍​വ​ഴു​തി വീ​ണ് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് പ​രി​ക്ക്; ശ​സ്ത്ര​ക്രി​യ ശ​നി​യാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റ കൊ​ല്ലം എം​പി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നെ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ഡ​ല്‍​ഹി ഗു​രു​ഗ്രാം മെ​ഡാ​ന്‍റ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ഫ്രി​ക്ക​യി​ലെ ടാ​ന്‍​സാ​നി​യ​യി​ല്‍ വ​ച്ച് ശു​ചി​മു​റി​യി​ല്‍ കാ​ല്‍​വ​ഴു​തി വീ​ണ് കൈ​ക്കു​ഴ​യ്ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

ഇ​ന്‍റ​ര്‍ പാ​ര്‍​ല​മെ​ന്‍റ​റി യൂ​ണി​യ​ന്‍ 153-ാമ​ത് അ​സം​ബ്ലി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ടാ​ന്‍​സാ​നി​യ​യി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ടാ​ന്‍​സാ​നി​യ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ള്‍ ശ​സ്ത്ര​ക്രി​യ​യാ​ണ് ഡോ​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ച​ത്.

ഡോ​ക്ട​ന്മാ​രു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ലേ​യ്ക്ക് മ​ട​ങ്ങി വ​ന്നു. ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച (10/10/2026) യാ​ണ് ശ​സ്ത്ര​ക്രി​യ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up